Tuesday, 26 November 2013

by lijo
ഞാൻ 
ചാഞ്ഞും 
ചെരിഞ്ഞും
ഉറങ്ങിയും
ഉറങ്ങാതെയും
സ്വപ്നം
കണ്ടിരുന്ന
എന്റെമുറി .
എന്റെ
നഗ്നതയും
നാണവും,
പേടിയും
വേദനയും,
പ്രണയവും
കാമവും,
സാക്ഷിയായ
എന്റെ മുറി .
മറ്റൊരാൾക്ക്
എത്തിനോക്കാൻ
മുട്ടിവിളിക്കാൻ
കസരയിട്ടിരുന്ന്
കുശലം പറയാൻ
കഴിയാതിരുന്ന
എന്റെ മുറി .
ആറടി വലിപ്പമുള്ള
മാർബിൾ മേശയിൽ
വെള്ള കുപ്പായമിട്ട-
കുറെ പേർ
നെടുകെ പിളർന്ന്
തുറന്നു വച്ചിരിക്കുന്നു.
എന്റെ സ്വകാര്യതകൾ
ഒന്നൊന്നായി
വേർപെടുത്തി
മുറുക്കികെട്ടി
സൂക്ഷിച്ചിരിക്കുകയ .
ഇന്ന് ഞാൻ
സ്വപ്നം കാണാതായി
ഉറകമെന്തെന്നു
മറന്നുപോയി
കാമം പ്രണയം
എന്നി വാക്കുകളോട്
പുച്ഛം മാത്രം .
വേദനയും പേടിയും
ഇതുവരെയില്ലാത്ത
പുതിയ വികാരം
നാണവും നഗ്നതയും
ഇനി ഞാനെന്തിനോർകണം
പണ്ടുമുതലേ
എനികൊരു സംശയമേ
ഉണ്ടായിരുന്നുള്ളു .
കയ്മുഷ്ടിയോളം
വലുപ്പമുള്ള
ഇ കൊച്ചു മുറിയിൽ
എങ്ങിനെ
ഞാനിതൊക്കെ
സൂക്ഷിച്ചുവക്കും ....................

1 comment:

  1. ചിത്രം മറയാതിരിക്കാനായിരിക്കാം വരികള്‍ വാക്കുകളില്‍ ഒതുക്കിയത്. അതൊരു അഭംഗിയാണ്. മുറികള്‍ക്കുമുണ്ടാകും കഥ പറയാന്‍. ഒരു ചെറുഹൃദയത്തില്‍ എന്തെല്ലാം നാം ഒതുക്കുന്നു എന്ന് മറക്കാതിരിക്കാം.

    ReplyDelete